സരസിജമുഖിയാം സരസ്വതിയേ
(സരസ്വതിയേ...)
വീണാഗാന വിലോലേ ദേവീ
വിശ്വേശ്വരിയേ നമോനമഃ
(സരസ്വതിയേ...)
വേദപ്പൊരുളിന്നുറവിടമേ
വീണാപാണീ വരദായിനീ
(സരസ്വതിയേ...)
വിരിഞ്ചപ്രിയയാം വിദ്യാനിധിയേ
വിജ്ഞാനദായകി വരവര്ണ്ണീനീ
(സരസ്വതിയേ...)
ഏറ്റവും ഉദാത്തമായ ഭൌതിക തലത്തില്‍ നിന്നുകൊണ്ട് ആദ്ധ്യാത്മികസൌന്ദര്യങ്ങളിലേക്കൊരു എത്തി നോട്ടം.