Wednesday, August 29, 2007

സരസ്വതിയേ ശ്രീ സരസ്വതിയേ

സരസ്വതിയേ ശ്രീ സരസ്വതിയേ
സരസിജമുഖിയാം സരസ്വതിയേ


(സരസ്വതിയേ...)

വീണാഗാന വിലോലേ ദേവീ
വിശ്വേശ്വരിയേ നമോനമഃ

(സരസ്വതിയേ...)

വേദപ്പൊരുളിന്നുറവിടമേ
വീണാപാണീ വരദായിനീ

(സരസ്വതിയേ...)

വിരിഞ്ചപ്രിയയാം വിദ്യാനിധിയേ
വിജ്ഞാനദായകി വരവര്‍ണ്ണീനീ
(സരസ്വതിയേ...)

ഗണപതി ശരണം ഗജമുഖനേ

ഗണപതി ശരണം ഗജമുഖനേ
ശങ്കരനന്ദന കരിവദനാ
ഗിരിജാനന്ദന ഗണനായകനേ
കുംഭീവദനാ വിനായകാ
കൊറ്റിനു വിഭവം കുറയാതേ ഞാന്‍
ഒറ്റക്കൊമ്പനു നല്കീടാം.

(ഗണപതി....)

ഇഷ്ടമതാകിയ കൊട്ടത്തേങ്ങയു-
മൊട്ടും കുറയാതവിലും മലരും
കരിമ്പും തേനും ശര്‍ക്കരയും നല്‍-
കദളിപ്പഴവും നല്കീടാം


(ഗണപതി....)

കുംഭോദരനേ ഗണപതിയേ,യെന്‍
കഷ്ടത നീക്കി കാക്കേണം
തുമ്പിക്കരമൊന്നന്‍പൊടുയര്‍ത്തി-
ച്ചെമ്മേ നീ തുണ ചെയ്യേണം


(ഗണപതി....)

മംഗളാചരണം


ഓം
ഹരി ശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു

"വിഘ്നങ്ങള്‍ തീര്‍ക്കണേ വിഘ്നേശ്വരാ പോറ്റീ
നാവില്‍ വസിക്കണേ വാണിമാതേ
അന്‍പെഴുമെന്റെ ഗുരുവും തുണായ്ക്കണം
അന്‍പോടു കീര്‍ത്തനം ചൊല്ലുവാനായ്’"

Monday, August 27, 2007

സൌന്ദര്യലഹരി

ഏറ്റവും ഉദാത്തമായ ഭൌതിക തലത്തില്‍ നിന്നുകൊണ്ട്
മായയുടെ ആദ്ധ്യാത്മികസൌന്ദര്യങ്ങളിലേക്കൊരു
എത്തി നോട്ടം.