ശങ്കരനന്ദന കരിവദനാ
ഗിരിജാനന്ദന ഗണനായകനേ
കുംഭീവദനാ വിനായകാ
കൊറ്റിനു വിഭവം കുറയാതേ ഞാന്‍
ഒറ്റക്കൊമ്പനു നല്കീടാം.
(ഗണപതി....)
ഇഷ്ടമതാകിയ കൊട്ടത്തേങ്ങയു-
മൊട്ടും കുറയാതവിലും മലരും
കരിമ്പും തേനും ശര്‍ക്കരയും നല്-
കദളിപ്പഴവും നല്കീടാം
(ഗണപതി....)
കുംഭോദരനേ ഗണപതിയേ,യെന്‍
കഷ്ടത നീക്കി കാക്കേണം
തുമ്പിക്കരമൊന്നന്പൊടുയര്ത്തി-
ച്ചെമ്മേ നീ തുണ ചെയ്യേണം
(ഗണപതി....)
1 comment:
ശ്രീ വിമല സി. നായര്‍ രചിച്ച, ഒരു ഗണപതീ സ്തുതി
Post a Comment