Wednesday, August 29, 2007

ഗണപതി ശരണം ഗജമുഖനേ

ഗണപതി ശരണം ഗജമുഖനേ
ശങ്കരനന്ദന കരിവദനാ
ഗിരിജാനന്ദന ഗണനായകനേ
കുംഭീവദനാ വിനായകാ
കൊറ്റിനു വിഭവം കുറയാതേ ഞാന്‍
ഒറ്റക്കൊമ്പനു നല്കീടാം.

(ഗണപതി....)

ഇഷ്ടമതാകിയ കൊട്ടത്തേങ്ങയു-
മൊട്ടും കുറയാതവിലും മലരും
കരിമ്പും തേനും ശര്‍ക്കരയും നല്‍-
കദളിപ്പഴവും നല്കീടാം


(ഗണപതി....)

കുംഭോദരനേ ഗണപതിയേ,യെന്‍
കഷ്ടത നീക്കി കാക്കേണം
തുമ്പിക്കരമൊന്നന്‍പൊടുയര്‍ത്തി-
ച്ചെമ്മേ നീ തുണ ചെയ്യേണം


(ഗണപതി....)

1 comment:

Acharya Sankara said...

ശ്രീ വിമല സി. നായര്‍ രചിച്ച, ഒരു ഗണപതീ സ്തുതി